കന്യാസ്ത്രീയ്ക്കെതിരായി പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജ് നടത്തിയത് അന്തസ്സില്ലാത്ത പരാമർശമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ.
പി.സി ജോര്‍ജ്ജിന്റേത് അന്തസ്സിലാത്ത പ്രസ്താവനയായിപ്പോയെന്നും കേരള നിയമസഭയുടെ വില കുറക്കുന്ന തരത്തിലായിപ്പോയി അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും പി. ശ്രീരാമകൃഷ്ണന് പറഞ്ഞു.
“കേരളത്തെ പാതാളത്തോളം താഴ്ത്തുകയാണ് അദ്ദേഹം. സ്ത്രീയുടെ അവകാശത്തിന് വേണ്ടി വാദിക്കാന്‍ ബാധ്യതപ്പെട്ടവരില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നത് അംഗീകരിക്കാനാവുന്നതല്ല.
ഇത്തരം വിഷയങ്ങളിലെല്ലാം പുരുഷ മേധാവിത്വപരമായ സമീപനമാണ് അദ്ദേഹം സ്വകീരിക്കന്നത്. അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയാനുള്ള അധികാരവും അവകാശവും അദ്ദേഹത്തിനെന്നല്ല ആര്‍ക്കുമില്ല. പരാതി ഉന്നയിച്ചതിന്റെ പേരില്‍ അവര്‍ കന്യാസ്ത്രീയല്ല എന്ന് പറയുന്നത് ഒരു തരത്തിലും അംഗീകരിക്കാവാവുന്നതല്ല. അവരെ വിളിച്ച പദവും അതില്‍ വിഷമമില്ല എന്ന പ്രസ്താവനയും അങ്ങേയറ്റം അപലപനീയമാണ്.
ആര് കന്യാസ്ത്രീയാണ് അല്ല എന്നത് പറയാന്‍ അദ്ദേഹത്തിന് അവകാശമില്ല. ഒരാളേയും ഇത്തരത്തില്‍ അപമാനിക്കാനുള്ള അധികാരവും അദ്ദേഹത്തിനില്ല.” സ്പീക്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക