സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവുമായിരുന്ന കെ മാധവൻ പുരസ്കാരം സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക്. ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്കും മതനിരപേക്ഷ രാഷ്ട്രീയത്തിനും വേണ്ടി ഏറ്റവും ശക്തനായി നിലകൊണ്ട വ്യക്തി എന്ന നിലയിലാണ് പുരസ്കാരം സീതാറാം യെച്ചൂരിക്ക് ലഭിച്ചത്. 50000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്.
കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ആസ്ഥാനമായാണ് കെ മാധവന് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. പ്രമുഖ സാഹിത്യകാരന് സക്കറിയ അധ്യക്ഷനും മുതിര്‍ന്ന പത്രപ്രവര്ത്തകന് ഗൗരീദാസന്‍ നായര്‍, വനിത കമ്മീഷന് അംഗം ഇ എം രാധ ,ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി ഡോ സി ബാലന്, ഡോ അജയകുമാര്‍ കോടോത്ത് എന്നിവരടങ്ങുന്നതാണ് പുരസ്കാര സമിതി.
സെപ്തംബര്‍ 30ന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് അവാര്‍ഡ് ദാന ചടങ്ങ് നടക്കും. സിപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പുരസ്കാര വിതരണം നിര്‍വവ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക