ബോളിവുഡിലെ താരമായ അനുഷ്ക ശർമ്മയ്ക്ക് ബള്‍ജിങ് ഡിസ്ക് എന്ന രോഗം പിടിപെട്ടതായി റിപ്പോർട്ട്. പുതിയ ചിത്രമായ സൂയി ദാഗയുടെ പ്രചരണത്തില്‍ തിരക്കിലായിരുന്നു അനുഷ്ക. എന്നാൽ രോഗം സ്ഥിരീകരിച്ചതോടെ താരം പൂർണ്ണ വിശ്രമത്തിനായി ഒരുങ്ങുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
ഈ വിവരം പുറത്തറിഞ്ഞതോടെ നിരവധിപേരാണ് അനുഷ്കയ്ക്ക് സോഷ്യൽ മീഡിയയയിലൂടെ പിന്തുണ അറിയിച്ച് രംഗത്തെത്തുന്നത്. നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്റെ ഭാഗം പുറത്തേക്ക് തള്ളി വരുന്നതാണ് ബള്‍ജിങ് ഡിസ്ക് എന്ന ഈ രോഗത്തിനുള്ള കാരണം.
എന്നാൽ എല്ലാതരം ബള്‍ജിങ് ഡിസ്ക് രോഗത്തിനും വേദനയോ മറ്റ് ബദ്ധിമുട്ടുകളോ ഉണ്ടാകണമെന്നില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
പോലീസുകാരന്റെ മകന്റെ ക്രൂരവിനോദം; ഓഫീസിനുള്ളിൽ യുവതിയെ ക്രൂരമായി മർദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക