സ്മാര്‍ട്ട്ഫോണ്‍ രംഗം പുതിയ മാറ്റത്തിനു വഴിമാറുന്നു. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന് നാനോയായി ഇപ്പോഴിതാ സിം കാര്‍ഡ് സ്മാര്‍ട്ടായി ‘ഇ-സിം’ എന്ന ന്യൂജന്‍ സാങ്കേതിക വിദ്യയിലേക്ക് വഴി മാറുന്നു. സിം കാര്‍ഡ് എന്ന സങ്കല്പത്തെ തുടച്ചുനീക്കുന്നതാണ് പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക്സിം അഥവാ ഇ-സിം.
ഇനി പുതിയ കണക്ഷന് എടുക്കുന്നതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല. ഇന്ത്യയില്‍ ഇ-സര്‍വീസ് നല്‍കുന്നത് റിലയന്‍സ് ജിയോയും എയര്‍ടെലുമാണ്.വിദേശ സഞ്ചാരം നടത്തുന്നവര്‍ക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇസിം സംവിധാനം.
ഓരോ രാജ്യത്തേക്കും കടക്കുമ്പോള്‍ സിമ്മുകള്‍ മാറ്റി ഇടേണ്ടി വരില്ല. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഇ ഫോണില്‍ മാറ്റി നല്കിയാല് മതിയാകും.
ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇസിം) ഉണ്ടാകും. സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്പേസില്‍ ആയിരിക്കും ഇനി സിമ്മുകളുടെ സ്ഥാനം.
ആഗോള മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റഴ്സിന്റെ അസ്സോസിയേഷനായ ജി.എസ്.എം.എ (Group Special Mobile Association) ആണ് ഇസിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചച്ചതും. വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നത് ഇസിമ്മിന്റെ പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക