വീടിന് പൂജാമുറി ഐശ്വര്യമാണ്. എന്നാൽ പൂജാമുറി വേണ്ട രീതിയിൽ ശ്രദ്ധയോടെ പരിപാലിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമാകും ചെയ്യുക. വീട്ടിൽ പൂജാമുറി പണിയുമ്പോഴും പരിപാലിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.
പൂജമുറി പണിയുമ്പോൾ
വീട്ടില്‍ പൂജാമുറി പണിയുമ്പോള്‍ ഒരിക്കലും ത്രികോണാകൃതിയില്‍ പൂജാമുറി പണിയരുത്. ത്രികോണം ഒഴികേയുള്ള മറ്റെല്ലാ ആകൃതിയിലും പൂജാമുറി പണിയാവുന്നതാണ്.
പൂജാമുറിയുടെ സ്ഥാനം ശ്രദ്ധിക്കേണ്ടതാണ്. വീടിന്റെ കിഴക്ക്, വടക്ക്, മധ്യഭാഗത്ത് എന്നിവിടങ്ങളിലാണ് പൂജാമുറി പ്രധാനമായും വെയ്ക്കേണ്ടത്.
കിഴക്ക് ഭാഗത്തുള്ള പൂജാമുറി വീട്ടിലുള്ളവര്‍ക്ക് ഐശ്വര്യവും പേരും പ്രശസ്തിയും കൊണ്ടു വരുന്നു. വടക്ക് ഭാഗത്താണെങ്കില്‍ അറിവും വിഞ്ജാനവും നല്കുന്നു.
ബാത്തറൂമിനോട് ചേർന്നാണ് പൂജാമുറിയെങ്കിൽ വീട്ടില്‍ നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാകും. കിടപ്പുമുറിയോട് ചേര്‍ന്നും ഒരിക്കലും പൂജാമുറി ഉണ്ടാക്കരുത്.
ഗോവണിപ്പടിക്ക് താഴെ പൂജാമുറിക്ക് സ്ഥലം എടുക്കുന്നത് ദോഷം വിളിച്ച് വരുവരുത്തും.
ചിത്രങ്ങൾ വയ്ക്കുമ്പോൾ
ദേവന്മാരുടെ ചിത്രങ്ങള്‍ പൂജാമുറിയില്‍ കിഴക്കോട്ട് അഭിമുഖമായി വയ്ക്കാം.
ദുര്‍ഗ്ഗ, മഹാലക്ഷ്മി തുടങ്ങിയവരുടെ ചിത്രങ്ങള്‍ പടിഞ്ഞാറോട്ടും വയ്ക്കാം.
കൃത്യമായ പൂജയും ശുദ്ധിയും പാലിയ്ക്കും എന്ന് ഉറപ്പുള്ളവര്‍ മാത്രമേ പൂജാമുറി വീട്ടില്‍ നിര്‍മ്മിക്കേണ്ടതുള്ളൂ. അല്ലാത്ത പക്ഷം അതുണ്ടാക്കുന്നത് നെഗറ്റീവ് എനര്‍ജിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക