ജാദവ്പുര്‍ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് നിരസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. യൂണിവേഴ്സിറ്റിയുടെ 63 ആം വാർഷികത്തിന്റെ ഭാഗമായി നൽകാൻ തീരുമാനിച്ച ബഹുമതിയാണ് സച്ചിൻ വേണ്ടെന്ന് വച്ചത്. ധാര്‍മിക കാരണങ്ങളാല്‍’ ഡോക്ടറേറ്റ് വാങ്ങില്ലെന്ന് ഇ-മെയിലിലൂടെ സച്ചിന് അറിയിച്ചതായി യൂണിവേഴ്സിറ്റി വി.സി സുരജ്ഞന്‍ ദാസ് പറഞ്ഞു.
ഇത്തരത്തിലുള്ള ബഹുമതികള്‍ സ്വീകരിക്കുന്ന പതിവ് തനിക്കില്ല, മുൻപ് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റും താന്‍ ഇത്തരത്തില്‍ നിരസിച്ചിട്ടുണ്ട്; സച്ചിന് മറുപടിയില്‍ വ്യക്തമാക്കി താന്‍ പഠിച്ചു നേടാത്തതിനാല്‍ ഡി ലിറ്റ് സ്വീകരികുന്നത് ധാര്‍മികപരമായി തെറ്റാണെന്നും സച്ചിന് പറഞ്ഞിട്ടുണ്ട്.
സച്ചിന് ഡോക്ടറേറ്റ് നിരസിച്ച സാഹചര്യത്തില്‍ ഒളിംപിക്സ് ബോക്സര്‍ മേരി കോമിന് ബഹുമതി സമ്മാനിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക