രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മുംബൈയിൽ പെട്രോൾ വില 90 കടന്നു. 11 പൈസയാണ് ഇന്ന് പെട്രോളിലുണ്ടായ വർദ്ധനവ്. ഡൽഹിയിൽ 82 രൂപയും തിരുവനന്തപുരത്ത് 86.06 രൂപയുമാണ് നിലവിലെ പെട്രോൾവില.
മുംബൈയിൽ ഡീസലിന് 78.58 രൂപയും ഡൽഹിയിൽ 74.02 രുപയും തിരുവനന്തപുരത്ത് 79. 23 രൂപയുമാണ്. കൊൽക്കത്തയിൽ കഴിഞ്ഞ ദിവസം ഡീസലിന്റെ എക്കാലത്തേയും റെക്കോര്‍ഡ് വിലയായ 75. 82ലെത്തിയിരുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാം വിലവർദ്ധനവ് പ്രകടമാണ്.
അതേസമയം രാജ്യാന്തര വിപണിയിലെ എണ്ണവില കുറയ്ക്കുന്നതിന് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യം എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് തള്ളിക്കളഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഈ ആവശ്യമുന്നയിച്ചത്. ട്രംപിന്റെ ആവശ്യം റഷ്യയും തള്ളിക്കളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക