വഴക്കിനൊടുവിൽ അനുനയിപ്പിക്കാനായി ഭാര്യയെ ചുംബിച്ച ഭർത്താവിന്റെ നാവ് കടിച്ചു മുറിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഡല്‍ഹി റാന്‍ഹോള സ്വദേശിയായ കരണ്‍ സിംഗിന്റെ നാവാണ് ഭാര്യ കടിച്ചു മുറിച്ചത്. ഞായറാഴ്ച രാത്രി ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും. വഴക്കിനൊടുവിൽ ഭാര്യയെ അനുനയിപ്പിക്കാനായി കരൺ ചുംബിക്കുകയായിരുന്നു. എന്നാൽ ദേഷ്യമടങ്ങാത്ത ഭാര്യ കരണിന്റെ നാവ് കടിച്ചു മുറിക്കുകയായിരുന്നു.
കരണിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചതും കരണിനെ ആശുപത്രിയിലെത്തിച്ചതും. ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും കരണിന്റെ സംസാരശേഷി തിരികെ കിട്ടുന്നതിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
തെരുവുകലാകാരനാണ് കരൺ. 2016 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അറസ്റ്റിലായ കരണിന്റെ ഭാര്യ എട്ട് മാസം ഗർഭിണിയാണ്.
ഇന്ധനവില കുതിക്കുന്നു; മുംബൈയിൽ പെട്രോൾ വില 90 കടന്നു, തിരുവനന്തപുരത്ത് 86.06
പ്രതികരിക്കാൻ ഇവിടെ എഴുതുക