ഓൺലൈൻ മരുന്ന് വ്യാപാരം നിയമവിധേയമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ പിൻവലി ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സെപ്റ്റംബർ 28 വെള്ളിയാഴ്ച ഓൾ കേരളം കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തു.
ഔഷധ വ്യാപാരത്തിന് കുത്തകകൾക്ക് ലൈസൻസ് നൽകാതിരിക്കുക, മരുന്ന് കമ്പനികളുടെ അസാന്മാര്ഗികമായ വിപണനതന്ത്രം നിയന്ത്രിക്കുക, കേരളത്തിലെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ റീടൈൽ മെഡിക്കൽ ഷോപ്പുകളിൽ നടത്തുന്ന നിയമവിരുദ്ധമായ പരിശോധന അവസാനിപ്പിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക