ശക്തമായ കാറ്റിലും മഴയിലും ചാലക്കുടിയില്‍ വന്‍ നാശം. വൈകിട്ട് അഞ്ചേകാലോടുകൂടിയാണ് ചാലക്കുടിയില്‍ മഴ ശക്തമായത്. വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകള്‍ റോഡിലേക്ക് ഇളകിവീണ് ചാലക്കുടി നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.
റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. അത്രയും തീവ്രമായ കാറ്റാണ് ആഞ്ഞുവീശിയത്. മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ചാലക്കുടി ഇരുട്ടിലായി.
മൂന്നു മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്യുകയായിരുന്നു. അതേസമയം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ ആറാം തീയതിവരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂര്‍ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക