ശബരിമലയിൽ വനിതാ പൊലീസുകാരെ നിയമിക്കാൻ ഉത്തരവായി. 14, 15 തീയതികളിലായി സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയമിക്കും. ഇതിനായി 40 പോലീസ്കാർ അടങ്ങുന്ന ഒരു ലിസ്റ്റ് തയ്യാറാക്കി ജില്ലാ പോലീസ് മേധാവി പോലീസ് ഹെഡ് ക്വാർട്ടേഴ്സിലേക്ക് അയച്ചു.
വനിതാ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയമിക്കാൻ ദേവസ്വം കമ്മീഷണറും ഉത്തരവിറക്കി. 14, 15 തീയതികളിലായി 40 പേർ അടങ്ങുന്ന പട്ടികയിൽ നിന്നും 30 പേരെ സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തിക്കാനാണ് നീക്കം.
ദേവസ്വം കമ്മീഷണർ ഇറക്കിയ ഉത്തരവിൽ മകരവിളക്ക് സമയത്തും മാസ പൂജ സമയത്തും വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയമിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്.
തൃശൂരില്‍ വീട്ടില്‍ നിന്നും 150 പവനും ഒരു ലക്ഷം രൂപയും കവർന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക