ഐ എസ് ആർ ഒ ചാരക്കേസിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നീതി ലഭിച്ച നമ്പി നാരായണന് സുപ്രീം കോടതി വിധിച്ച നഷ്ടപരിഹാര തുകയായ അരക്കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.
ഐ എസ് ആർ ഒ ചാരക്കേസ് മാധ്യമങ്ങൾക്കും ജാഗ്രതയില്ലാതെ മാധ്യമങ്ങളുടെ വഴിയില്‍ അന്വേഷണം നടത്തുന്നവര്‍ക്കും ഒരു പാഠമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ഥത്തില്‍ ഈ നഷ്ടപരിഹാര തുക നല്‍കേണ്ടത് ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരാണ്. അവരെ ഇതിന് ബാധ്യസ്ഥരാക്കാന്‍ കഴിയും. ഇതിന്റെ നിയമ വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്; അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മനസ്സിലായെന്ന് നമ്ബിനമ്പി നാരായണന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക