പ്രൊഫഷണലുകളെയും ചെറുകിട ബിസിനസുകാരെയും യുവാക്കളെയും ലക്ഷ്യമിട്ടു കൊണ്ട് പുതിയ പദ്ധതി ആവിഷ്കരിച്ച് മഹീന്ദ്ര. മഹീന്ദ്രയുടെ പുതുപുത്തൻ വാഹനങ്ങളായ കെ.യു.വി. 100, എക്സ്.യു.വി. 500, മരാസോ തുടങ്ങിയവ ഇനി മുതൽ വാടകയ്ക്ക് ലഭ്യമാകും.
സര്‍വീസ്, മെയ്ന്റനന്‍സ് ചാര്‍ജുകളും ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണി എന്നീ ചാര്‍ജുകള്‍ ഉള്‍പ്പെടെ 13,499 രൂപ മുതൽ വാടകനിരക്കിലാണ് വാഹനങ്ങള്‍ ലഭ്യമാകുക. മഹീന്ദ്ര ലീസിങ് സ്കീം എന്ന പദ്ധതി അനുസരിച്ച് വാഹനങ്ങള്‍ നിശ്ചിത തുക മാസാവസാനം അടച്ച് പ്രത്യേക കാലാവധിയിലേക്ക് വാടകയ്ക്കെടുക്കാന്‍ സാധിക്കുന്നു.
ഒറിക്സ്, എ.എല്‍.ഡി. ഓട്ടോമോട്ടീവ് എന്നീ കമ്പനികളുമായി സംയുക്തമായാണ് മഹീന്ദ്ര പദ്ധതി ആവിഷ്കരിക്കുന്നത്.
ഹാർലി ഡേവിഡ്സൺ ആദ്യ ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിച്ചു; പ്രത്യേകതകൾ അറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക