ശബരിമല ദർശനം നടത്താനായി നടപ്പന്തൽ വരെയെത്തിയ നടി രഹ്ന ഫാത്തിമയ്ക്കെതിരെ ബി എസ് എൻ എൽ നടപടിയെടുക്കുമെന്ന് റിപ്പോർട്ടുകൾ. ബി എസ് എൻ എൽ ജീവനക്കാരിയായ രഹ്നയ്ക്കെതിരെ കലാപത്തിന് ശ്രമിച്ചെന്ന കാരണത്താലാണ് നടപടിയെന്നാണ് സൂചന. കൂടാതെ ഇവർ മത സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റുകളിട്ടതും വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തതും അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
മലചവിട്ടാനായി ഇന്ന് രാവിലെ രഹ്ന ഫാത്തിമയും കവിത കോശിയും നടപ്പന്തൽ വരെയെത്തിയിരുന്നു. എന്നാൽ തന്ത്രിമാരുൾപ്പടെ പൂജകൾ നിർത്തിവച്ച് പ്രതിഷേധം ആരംഭിച്ചതോടെ ചർച്ച നടത്തി ഇരുവരെയും മടക്കിയയ്ക്കുകയായിരുന്നു. ഇതിനിടെ രഹ്ന ഫാത്തിമയുടെ പനമ്പള്ളി നഗറിലെ വീട് രണ്ടംഗ അക്രമി സംഘം ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക