എ ആർ മുരുകദാസ് വിജയ്യെ നായകനാക്കി ഒരുക്കിയ ദീപാവലി റിലീസിന് തയ്യാറെടുക്കുന്ന സർക്കാർ സിനിമ കോപ്പിയടിയാണെന്ന് ആരോപണവുമായി സഹസംവിധായകൻ രംഗത്ത്. സഹസംവിധായകനും എഴുത്തുകാരനുമായ വരുൺ രാജേന്ദ്രനാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ തന്റെ കഥയാണെന്നും അത് സംവിധായകന് എ.ആര് മുരുഗദാസ് മോഷ്ടിച്ചതാണെന്നുമാണ് ആരോപണം. സംഭവത്തില്‍ വരുണ്‍ സൗത്ത് ഇന്ത്യന്‍ ഫിലിം റൈറ്റേഴ്സ് അസോസിയേഷന് പരാതിയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക