വിധവയായ അറുപത് വയസ്സുകാരി വൃദ്ധയെ ചായയിൽ ഉറക്കഗുളിക ചേർത്ത് നൽകി മാല മോഷ്ടിക്കുകയും പീഡിപ്പിക്കുകയും ചെയ്ത 19 കാരൻ അറസ്റ്റിൽ. കാട്ടായികോണം, ചന്തവിള സ്വദേശി അല്‍ അമീന് (19) നെയാണ് വെഞ്ഞാറമൂട് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ;
കഴിഞ്ഞ 17 ന് രാവിലെ 11 ന് മുത്തശിയുടെ സഹോദരിയുടെ വീട്ടിലേയ്ക്ക് കടന്നുചെന്ന പ്രതി ചായയില്‍ ഉറക്കഗുളിക കലക്കി നല്കി. തുടര്‍ന്ന് അബോധാവസ്ഥയിലായ ശേഷം മാനഭംഗപ്പെടുത്തി.
പിന്നീട് കഴുത്തില്‍ കിടന്ന ഒരു പവന്റെ മാലയും പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.
അവശനിലയിലായ വയോധികയ്ക്ക് പിറ്റേ ദിവസമാണ് ബോധം തിരിച്ചുകിട്ടിയത്.18 ന് ഹര്‍ത്താല്‍ ആയതിനാല്‍ 19 ന് ഇവര്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവും മകനും നേരത്തേ മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക