ചൊവ്വാഴ്ച്ചകളിൽ മാത്രം കവർച്ച നടത്തുന്ന കള്ളൻ പിടിയിൽ. തെലങ്കാന, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചു നാളുകളിലായി നടന്ന മോഷണക്കേസുകളിലെ അന്വേഷണത്തിനിടയിലാണ് ഹൈദരാബാദ് പോലീസ് മോഷ്ടാവിനേയും സഹായിയേയും പിടികൂടിയത്. കണ്ണിനു കാഴ്ച കുറവായതിനാൽ പകൽ മാത്രമേ ഈ കള്ളൻ മോഷ്ടിക്കാറുള്ളൂ. മുഹമ്മദ് അമീർഖാൻ എന്ന കള്ളനാണ് പിടിയിലായത്. 21 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ബൈക്കിലെത്തുന്ന സംഘം നിമിഷങ്ങൾക്കുള്ളിൽ പൂട്ട് തകർത്ത് കൃത്യം നടത്തി മടങ്ങുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക