ഭഗവാൻ ശ്രീ കൃഷ്ണനോട് നമുക്കെല്ലാവർക്കും അൽപ്പം അടുപ്പം കൂടുതലാണ്. ആളുകള്‍ക്ക് വാത്സല്യം കലര്‍ന്ന ഭക്തിയുള്ള ദേവനാണ് കൃഷ്ണന്. പ്രണയത്തിന്റെ, കുസൃതിയുടെ ഭഗവാന് എന്നു വേണം, പറയാന്‍. അതുകൊണ്ട് തന്നെ നമ്മുടെയെല്ലാവരെയുടെയും വീട്ടിൽ കാണുന്ന ഒന്നാണ് കൃഷ്ണ വിഗ്രഹം.
ഓടക്കുഴലും മയിൽപ്പീലിയുമില്ലാത്ത ഒരു കൃഷ്ണനെ നമുക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല. എന്നാൽ ഓടക്കുഴലേന്തിയ കൃഷ്ണവിഗ്രഹം ഒരിക്കലും പൂജാമുറിയിൽ വയ്ക്കാൻ പാടില്ല. ഓടക്കുഴൽ കൃഷ്ണൻ മാത്രമല്ല. യാതൊരു തരത്തിലുള്ള കൃഷ്ണ വിഗ്രഹവും പൂജാമുറിയിൽ വയ്ക്കാതിരിക്കുന്നതാണ് നല്ലത്. വീടിന്റെ മറ്റു ഭാഗങ്ങളിൽ ഓടക്കുഴലേന്തിയ മയിൽപ്പീലി ചൂടിയ കൃഷ്ണനെ വയ്ക്കാം.
രാധാകൃഷ്ണ വിഗ്രഹമാണ് വയ്ക്കുന്നതെങ്കിൽ രാധയുടെ കൈയുടെ ഭാഗത്ത് തുളസിയിലയോ മയിൽപ്പീലിയോ വയ്ക്കുക. കൃഷ്ണ വിഗ്രഹം സൂക്ഷിക്കുന്നതിനടുത്ത് കുറച്ച് കൽക്കണ്ടം ടിന്നിലോ മറ്റോ ആക്കി സൂക്ഷിക്കുന്നത് കൃഷ്ണനെ പ്രസാദിപ്പിക്കാൻ നല്ലതാണ്. വെണ്ണക്കണ്ണന്റെ വിഗ്രഹമോ ചിത്രമോ സൂക്ഷിക്കുന്നത് സന്താനലാഭത്തിന് ഉത്തമമാണ്. ലോഹ വിഗ്രഹമാണെങ്കിൽ ഇടയ്ക്കിടയ്ക്ക് പോളിഷ് ചെയ്യുക. മങ്ങിയ വിഗ്രഹം സൂക്ഷിക്കുന്നത് ഐശ്വര്യക്കേടാണ്. പൊട്ടിയതോ കേടുപാട് പറ്റിയതോ ആയ വിഗ്രഹങ്ങൾ ഒരിക്കലും വയ്ക്കരുത്.
മോക്ഷം ലഭിക്കാൻ ശിവപുരാണം; കൂടുതലറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക