ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് 827 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രനിർദ്ദേശം. 857 വെബ് സൈറ്റുകള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇതിയില് ഇതില്‍ 30 എണ്ണത്തില്‍ അശ്ലീല ഉള്ളടക്കമില്ല എന്ന് കണ്ടെത്തിയതിനെ തുടർന്ന് 827 വെബ്സൈറ്റുകള്‍ മാത്രം ബ്ലോക്കുചെയ്യാന്‍ നിര്‍ദ്ദേശം നൽകുകയായിരുന്നു.
ഡെറാഡൂണിൽ ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്ന കേസ് പരിഗണിക്കുന്നിതിനിടെയാണ് അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ആവശ്യപ്പെട്ടത്. അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയിരുന്നു.
ക്ലാസ് മുറിയിൽ നഗ്നതാപ്രദർശനം, അധ്യാപകനെ പുറത്താക്കി; സംഭവം തിരുവനന്തപുരത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക