രാജ്യത്തെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള സാഹിത്യസമ്മാനമായ പ്രഥമ ജെ സി ബി പുരസ്കാരം മലയാള സാഹിത്യകാരൻ ബെന്യാമിന്. ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ജാസ്മിന് ഡെയ്സ് എന്ന കൃതിക്കാൻ പുരസ്കാരം. അറബ് ലോകത്ത് 2011ല്‍ സംഭവിച്ച മുല്ലപ്പു വിപ്ലവത്തിന്റെ പശ്ചാത്തലത്തിലാണ് ജാസ്മിന് ഡെയ്സ് എഴുതിയിരിക്കുന്നത്.
25 ലക്ഷം രൂപയാണ് സമ്മാനത്തുക. ഷഹനാസ് ഹബീബാണ് നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. അഞ്ചു ലക്ഷം രൂപ ഇവർക്കും സമ്മാനമായി ലഭിക്കും. ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
ഇവരാണ് ശബരിമലയിൽ സംഘർഷമുണ്ടാക്കിയവർ; പോലീസ് പുറത്ത് വിട്ട ചിത്രങ്ങൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക