കൊൽക്കത്ത: നൂറു വയസായ വയോധികയെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി ക്രൂരമായ മാനഭംഗത്തിനിരയാക്കിയ 20 വയസ്സുകാരൻ അറസ്റ്റിൽ. പശ്ചിമബംഗാളിലെ നാഡിയ ജില്ലയിലെ ഗംഗപ്രസാദ്പൂര്‍ സ്വദേശി അഭിജിത് എന്ന അര്‍ഖ ബിശ്വാസാണ് അറസ്റ്റിലായത്.
അയൽവാസിയായ വൃദ്ധയെ വീടിനുള്ളിൽ അതിക്രമിച്ചു കയറി മാനഭംഗത്തിനരയാക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന വൃദ്ധ ഉറക്കെ നിലവിളിച്ചതോടെ ആളുകൾ ഓടിക്കൂടി. കട്ടിലിനടിയിലൊളിച്ച അർഖയെ ബന്ധുക്കൾ ചേർന്ന് പിടികൂടുകയായിരുന്നു. വൃദ്ധയുടെ മകന്റെ പരാതിയിന്മേലാണ് അറസ്റ്റ്. സംഭവ സമയത്ത് താൻ മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
ക്ലാസ് മുറിയിൽ നഗ്നതാപ്രദർശനം, അധ്യാപകനെ പുറത്താക്കി; സംഭവം തിരുവനന്തപുരത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക