തമിഴകം കടന്ന് ഇങ്ങ് കേരളക്കരയിൽപ്പോലും എണ്ണിയാലൊടുങ്ങാത്ത ആരാധകരുള്ള താരമാണ് വിജയ്. സിനിമകളിൽ കാണുന്ന വിജയ്യിൽ നിന്നും ഏറെ വ്യത്യസ്തനാണ് യഥാർത്ഥ വിജയ് എന്ന കാര്യം എല്ലാവർക്കുമറിയാവുന്നതുമാണ്. പൊതു ഇടങ്ങളിൽ വിജയ് എപ്പോഴും അൽപ്പം അന്തർമുഖനാണ്.
ഇപ്പോൾ വിജയ്യുടെ വ്യക്തി ജീവിതത്തിൽ നിന്നും പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഒരു കൊച്ചു കുഞ്ഞിനെ വിജയ് കളിപ്പിക്കുന്നതാണ് വീഡിയോ. 11 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനകം ആരാധകവൃന്ദം ഏറ്റെടുത്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക