കരുത്തുറ്റ ഉള്ളുള്ള മുടി എല്ലാ സ്ത്രീകളുടെയും സ്വപ്നമാണ്. മുടി കരുത്തോടെ ഇടതൂർന്ന് വളരാൻ നമ്മുടെ അടുക്കളയിലെ ചെറിയുള്ളി കൊണ്ട് ഒരു പൊടിക്കൈ ഉണ്ട്.
മുടിയുടെ നീളത്തിനനുസരിച്ച് കുറച്ച് ചെറിയ ഉള്ളി എടുത്തു തൊലി കളഞ്ഞ് ചെറുതായി നുറുക്കി മിക്സറിൽ വച്ച് അരച്ചെടുക്കുക. ഈ മിശ്രിതം അരിപ്പയിൽ അരിച്ച് ഉള്ളിനീര് വേർതിരിച്ചെടുക്കുക. ഈ നീര് തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചതിന് ശേഷം കൈവിരലുകൾ കൊണ്ട് അധികം മർദ്ദം കൊടുക്കാതെ മസാജ് ചെയുക. അര മുതൽ ഒരു മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഇതാവർത്തിക്കുക. മുടി കരുത്തോടെ പെട്ടെന്ന് വളരാനും തലയോട്ടിയിലെ ചൊറിച്ചിൽ, താരം എന്നിവ ഒഴിവാക്കാനും ഈ ഉള്ളി പ്രയോഗം ഉത്തമമാണ്.
ഒന്നര മാസം കൊണ്ട് 15 കിലോ വരെ കുറയ്ക്കാം; എൽ സി എച്ച് എഫ് ഡയറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം
പ്രതികരിക്കാൻ ഇവിടെ എഴുതുക