എ ആർ മുരുകദാസ് വിജയ്യെ നായകനാക്കി ഒരുക്കിയ ദീപാവലി റിലീസ് ചിത്രം സർക്കാരിന്റെ പുതിയ പ്രോമോ വീഡിയോ പുറത്ത് വിട്ടു. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. സംഗീതം എ ആർ റഹ്മാൻ.
നവംബർ 7 ന് 3500ല്‍ അധികം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. കേരളത്തിൽ മാത്രം 200 ലധികം ഫാൻസ് ഷോകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 17,00നടുത്ത് പ്രദര്‍ശനങ്ങള്‍ ചിത്രത്തിന് ആദ്യ ദിനം കേരളത്തില്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക