ദേശീയ സംസ്ഥാന സ്പോർട്സ് മീറ്റുകളിൽ വിജയം നേടിയ കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങിൽ താരങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വലിച്ചെറിഞ്ഞ് നൽകി മന്ത്രി. മന്ത്രി ആർ വി ദേശ്പാണ്ഡെയാണ് വേദിയിൽ നിന്നും താഴെ നിൽക്കുന്ന കായിക താരങ്ങൾക്ക് കിറ്റുകൾ വലിച്ചെറിഞ്ഞു നൽകിയത്.
തന്റെ സ്വന്തം മണ്ഡലത്തില്‍ പിഡബ്ല്യുഡി നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണ് മന്ത്രി. ഉദ്ഘാടനത്തിനും അതിഥികളുടെ പ്രസംഗത്തിനും ശേഷമാണ് കിറ്റുകളുടെ വിതരണം തുടങ്ങിയത്. പേരുകളുടെ പട്ടിക നീണ്ടപ്പോള്‍ ഈ ചടങ്ങിന് ശേഷം മറ്റെവിടെയോ പോകാനിരുന്ന മന്ത്രി സമയം ലാഭിക്കാന്‍ താരങ്ങള്‍ക്ക് കിറ്റ് എറിഞ്ഞ് നല്‍കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മന്ത്രിക്ക് നേരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക