സംസ്ഥാനത്ത് കുഷ്ടരോഗബാധിതരുടെ എണ്ണം കൂടുന്നു. ആറ് മാസത്തിനിടെ രോഗം സ്ഥിരീകരിച്ച 273പേരിൽ 21 കുട്ടികളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.16ശതമാനം വര്‍ധനവാണുള്ളത്. കുട്ടികളിലെ രോഗബാധയും കൂടിയിട്ടുണ്ട്. ഈ വര്‍ഷം 21 കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് വൈകല്യം സംഭവിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.
തിരുവനന്തപുരം , എറണാകുളം , തൃശൂർ , പാലക്കാട് , മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതൽ. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതൽ സെപ്റ്റംബര്‍ വരെയുള്ള കുഷ്ഠ രോഗ ബാധിതരുടെ എണ്ണം 247 ആണ്. ഇത്തവണ ഏപ്രില്‍ മുതൽ സെപ്റ്റംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് രോഗ ബാധിതരുടെ എണ്ണം 273 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക