നടൻ പൃഥ്വിരാജിന്റെ മൂവി പ്രൊഡക്ഷൻ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം 9 ന്റെ റിലീസ് തീയതി അറിയിക്കാൻ പ്രിത്വി തന്നെ ഫെയ്സ്ബുക്ക് ലൈവിലൂടെ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അഞ്ച് മണിക്കെത്തുമെന്നറിയിച്ച പൃഥ്വി ലൈവിൽ ഏതാണ് അല്പം താമസിച്ചു പോയി. കാരണം മറ്റൊന്നുമല്ല. മുംബയിലെ ഫേസ്ബുക്ക് ഓഫിസില്‍ നിന്നുമായിരുന്നു താരം ലൈവില്‍ എത്തിയത്. എന്നാൽ സാക്ഷാൽ കിംഗ് ഖാന്റെ പിറന്നാൾ ദിവസമായത് കാരണം വലിയ തിരക്കായതിനാലാണ് പൃഥ്വി എത്താന്‍ വൈകിയത്.
2019 ഫെബ്രുവരി 7 നാണ് നൈൻ തീയേറ്ററുകളിലെത്തുക. ചിത്രം അതിന്റെ പൂർണ്ണതയിലെത്താത്തതിനാലാണ് റിലീസ് തീയതി മാറ്റി വച്ചതെന്ന് താരം അറിയിച്ചു. അച്ഛന്റെയും മകന്റെയും കഥ പറയുന്ന 9 ഒരു ഹൊറര്‍ – സയന്‍സ് ഫിക്ഷന്‍ ചിത്രമാകുമെന്ന് പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. പ്രകാശ് രാജ്, മംമത മോഹന്‍ദാസ്; വാമിഖ ഗബ്ബി തുടങ്ങിയ വലിയ താരനിര തന്നെ നൈനില്‍ അണിനിരക്കുന്നു.
തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിനെക്കുറിച്ചും പൃഥ്വി വാചാലനായി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ലാലേട്ടനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതിലുള്ള സന്തോഷവും പങ്കുവെച്ചു.
ആടുജീവിതത്തിന്റെ ചിത്രികരണവും തല്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും ലൂസിഫറിന് ശേഷം ചിത്രികരണം പുനരാരംഭിക്കും. റഹ്മാന് നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ആടുജീവിതം. അദ്ദേഹം ചിട്ടപ്പെടുത്തിയ ഒരു ഗാനത്തിന്റെ ചിത്രികരണം ഉള്‍പ്പടെ ഷൂട്ട് ചെയ്തു കഴിഞ്ഞു. പൃഥ്വിരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക