ഇന്ത്യൻ നിരത്തുകളിൽ എസ് യു വികളിൽ ഏറ്റവും കൂടുതൽ പാരമ്പര്യം അവകാശപ്പെടാവുന്ന ടാറ്റ സുമോ കൂടുതൽ സ്റ്റൈലിഷാകുന്നു. സുമോ എക്സട്രീം എന്ന പേരിലാണ് പരിഷ്കരിച്ച ടാറ്റ സുമോ പുറത്തിറങ്ങുന്നത്.
മുൻപ് നിരത്തിലെത്തിച്ചിരുന്ന സുമോയുടെ മാതൃകയില്‍ തന്നെയാണ് പുതിയ മോഡലും എത്തുന്നത്. എന്നാല്‍, ബമ്പറിലും മറ്റുമായി ക്ലാഡിങ്ങുകള്‍ നല്‍കിയതോടെ ലുക്കില്‍ കൂടുതല്‍ സ്പോര്‍ട്ടി ഭാവം ലഭിക്കുന്നുണ്ട്. ഡുവല്‍ ടോണ്‍ ബമ്പറും ബ്ലാക്ക് ഫിനീഷിങ് ഗ്രില്ലും സ്കീഡ് പ്ലേറ്റും എല്‍ഇഡി ഡിആര്‍എല്ലുമാണ് മുന്‍വശത്തെ പുതുമ, വശങ്ങളില് ബോഡി കളര്‍ മിററും ഡോറിന്റെ ലോവര്‍ പോര്ഷനില് ക്ലാഡിങ്ങുകളും നല്‍കിയിട്ടുണ്ട്.
മെക്കാനിക്കല്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. പഴയ 2.0 ലിറ്റര്‍ എന്ജിന് 1948 സിസിയില്‍ 63 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക