നവംബർ ഒന്നാം തീയതി താരസുന്ദരി ഐശ്വര്യ റായ് തന്റെ 45 ആം ജന്മദിനം ആഘോഷിച്ചിരുന്നു. മധ്യവയസ്സിലും ഒളിമങ്ങാത്ത സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന ആഷിൻന്റെ അഴകിന് പിന്നിലെ രഹസ്യം കെമിക്കൽ ട്രീട്മെന്റുകളെണെന്നു കരുതിയെങ്കിലും തെറ്റി. തികച്ചും പ്രാകൃതിദത്ത മാര്‍ഗങ്ങളിലൂടെയാണ് ആഷ് തന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത്.
കടലമാവും മഞ്ഞളും പാലും ചേര്‍ത്ത നാച്യുറല്‍ സ്ക്രബാണ് ആഷ് ഉപയോഗിക്കുന്നത്. ആഴ്ച്ചയില്‍ രണ്ടു ദിവസമെങ്കിലും താരം ഇത് ഉപയോഗിക്കും.
തണുത്ത തൈര് ദിവസവും മുഖത്തിടും. കെമിക്കല്‍ അടങ്ങിയ മോയിച്യുറൈസറുകളുടെ ഉപയോഗം കുറയ്ക്കും. ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ്പാക്ക്. ഏത്തയ്ക്ക ഉടച്ച് മുഖത്തിടുന്നതും തേനും തൈരും ചേര്‍ത്ത് മസാജ് ചെയ്യുന്നതും ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുമെന്ന് ആഷ്.
ഫേഷ്യല്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം. മുടിയില്‍ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജിങ് പതിവ്. മുട്ടയും ഒലീവ് ഓയിലും ചേര്‍ന്ന ഹെയര്‍ മാസ്കും പാലും തേനും ചേര്‍ന്ന ഹൈഡ്രേറ്റിങ് മാസ്കും ആഴ്ചയില്‍ ഒരിക്കല്‍ നിര്‍ബന്ധം. മുടിയുടെ ആരോഗ്യത്തിനും തിളക്കത്തിനും മാസത്തില്‍ രണ്ടു തവണ ഹെയര്‍ സ്പാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക