നടന് സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ പൂച്ചാക്കല്‍ മീനാക്ഷി വീട്ടില്‍ ഗോവിന്ദ കുറുപ്പ് (75) ആണ് മരിച്ചത്. തുറവൂര്‍-തൈക്കാട്ടുശേരി റൂട്ടില്‍ വെച്ചാണ് അപകടം. ഗോവിന്ദ കുറുപ്പും ഭാര്യ ശോഭന കുമാരിയും സഞ്ചരിച്ച സ്കൂട്ടറില്‍ ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 11.15ഓടെയായിരുന്നു സംഭവം. പൂച്ചാക്കലില്‍ നിന്ന് തുറവൂരിലേക്ക് വരികയായിരുന്നു ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക