ട്രാൻസ്ജെൻഡറുകൾ വിദ്യാർത്ഥികൾക്ക് താമസ സൗകര്യത്തിനായി സർക്കാർ പ്രതിമാസം നാലായിരം രൂപ നൽകും. കുടുംബത്തിൽ നിന്നും ഒഴിവാക്കപ്പെട്ട ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടും. താമസസൗകര്യത്തിന്റെ അഭാവം മൂലം കോളേജുകളിൽ നിന്നും സ്കൂളുകളിൽ നിന്നും ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്ന അവസ്ഥയ്ക്ക് തടയിടാനും ഇത് സഹായിക്കും.
സര്‍ക്കാര്‍, എയ്ഡഡ്, അണ് എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് സഹായത്തിന് അപേക്ഷിക്കാം. ട്രാന്‍സ്ജെന്‍ഡറാണെന്ന് സ്വയം സാഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. നേരത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ഫീസ്, പഠനോപകരണങ്ങള്‍ എന്നിവയ്ക്ക് സ്കോളര്‍ഷിപ് അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക