പറവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്നു. തന്റെ പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൗബിന് ഷാഹിറിന്റെ പിതാവ് അബു ഷാഹിര്‍ ചിത്രം നിര്‍മ്മിക്കും.
സൗബിനെ കൂടാതെ ‘ഗപ്പി’യുടെ സംവിധായകന് ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബന് നായകനായെത്തുന്നുണ്ട്. രണ്ടു ചിത്രങ്ങളുടേയും ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും. നിലവില്‍ സൗബിൻ ജോണ്‍പോള്‍ നായകനാക്കി ഒരുക്കുന്ന അമ്പിളിയുടെ ചിത്രീകരണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക