അയ്യപ്പ ധര്‍മസേന പ്രസിഡണ്ട് രാഹുൽ ഈശ്വർ ദർശനത്തിനായി സന്നിധാനത്തേക്ക് പുറപ്പെട്ടു. തീർത്ഥാടകർക്ക് യാത്രയ്ക്കായി മതിയയായ ഗതാഗത സംവിധാനമില്ലാത്തതിൽ പ്രതിഷേധിച്ച് നിലയ്ക്കലിൽ നിന്നും പമ്പ വരെ കാൽനടയായാണ് രാഹുൽ എത്തിയത്.
തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ യുവതീ പ്രവേശന വിഷയത്തിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രാഹുല്‍ വീണ്ടും ശബരിമലയിലേക്ക് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക