ത്രിപുരയിലെ അടുത്ത വർഷത്തെ പൊതുഅവധി ദിനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്തിൽ മെയ് ദിനത്തിലെ അവധിയില്ല. ത്രിപുരയിലെ ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യത്തിലുള്ള സര്‍ക്കാരാണ് പൊതു അവധി ദിനങ്ങളില്‍ നിന്നും മെയ് ദിനത്തെ വെട്ടിമാറ്റിയത്.
ത്രിപുര സർക്കാരിന്റെ ഈ നടപടിയിൽ പ്രതിപക്ഷപാർട്ടികൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. . ഇനി മുതല്‍ മെയ്ദിനം നിയന്ത്രിത അവധികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് അണ്ടര്‍ സെക്രട്ടറി എസ്.കെ.ദേബര്‍മ്മ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ത്രിപുരയില്‍ 1978 മുതല്‍ മെയ് ഒന്ന് പൊതു അവധിദിനമായിരുന്നു. നൃപന് ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ആദ്യ ഇടത് ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതലായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക