ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ നിരവധി സ്ത്രീകളാണ് അയ്യപ്പദർശനത്തിനായെത്തിയത്. എന്നാൽ ഭക്തരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഇവർ മടങ്ങിപ്പോവുകയായിരുന്നു. ചിത്തിര ആട്ടവിശേഷത്തിനായി ഇന്നലെ ശബരിമല നട തുറന്നപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാൽ വരുന്ന മണ്ഡലകാലത്തിൽ തീർച്ചയായും ശബരിമലയിലെത്തി ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി.
മണ്ഡലകാല പൂജയ്ക്കായി നട തുറന്നാല്‍ ആദ്യ നാളുകളില്‍ തന്നെ എത്തണമെന്നാണ് കണക്കാക്കുന്നത്. 17ാം തീയതിയാണ് നടതുറക്കുന്നത്. അന്ന് തന്നെ വരണമെന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്; തൃപ്തി ദേശായി വ്യക്തമാക്കി. സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസിനും കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക