രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ 4 ജി ജില്ലയാകാനൊരുങ്ങി ഇടുക്കി. ബി എസ് എൻ എൽ നെറ്റ്വര്‍ക്കിലൂടെയാണ് ജില്ലയില്‍ മുഴുവനും 4G ലഭ്യമാക്കുന്നത്. മൂന്നാര്‍ കുമളി എന്നിവിടങ്ങളില്‍ കൂടി 4Gഎത്തുന്നതോടെ രാജ്യത്തെ സമ്ബൂര്‍ണ 4G ജില്ലയായി ഇടുക്കി മാറും. നിലവിൽ ഇതിനുള്ള മുന്നൊരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 3 ജി ടവറുകൾ 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
ബി എസ് എൻ എൽ രാജ്യത്തു തന്നെ ആദ്യമായി 4 ജി സേവനം ആരംഭിച്ചതും ഇടുക്കിയിൽ തന്നെയായിരുന്നു. ഇതിനാലാണ് രാജ്യത്തെ ആദ്യ സമ്ബൂര്‍ണ 4G ജില്ലയായി ഇടുക്കിയെ മാറ്റാന്‍ ബി എസ് എന്‍ എല്‍ തീരുമാനിച്ചത്.
ബി എസ് എന്‍ എല്‍ മറ്റു മേഖലകളിലേക്ക് ഈ സേവനം നടപ്പിലാക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അടുത്ത വര്‍ഷം പകുതിയോടുകൂടി രാജ്യത്ത് 5G സേവനം ലഭ്യമാക്കും എന്ന് ബി എസ് എന്‍ എല്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയെങ്കില്‍ മറ്റു പ്രദേശങ്ങളില്‍ നേരിട്ട് 5G അപ്ഡേഷനാകും ബി എസ് എന്‍ എല്‍ നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക