ലോകത്ത് ഫ്രീ ആയി കിട്ടുന്ന വസ്തു ഉണ്ടെങ്കിൽ അത് വെള്ളം മാത്രമായിരിക്കും എന്നതാണല്ലോ നമ്മുടെ ധാരണ. പിന്നീട് വില കൊടുത്ത് വാങ്ങുന്ന കുപ്പി വെള്ളങ്ങൾ നമ്മുടെ വിപണിയിൽ വന്നു. ഇത്രയും അനുഭവം മാത്രമുള്ള നമ്മളോട് ഒരു കുപ്പി വെള്ളത്തിന്റെ പരമാവധി വില എത്ര വരും എന്ന് ചോദിച്ചാൽ ഉത്തരം ലിറ്ററിന് 20 രൂപ എന്നായിരിക്കും ഏറ്റവും കൂടിയാൽ 50 രൂപ വരെ പോയേക്കാം എന്നും സമ്മതിക്കും. എന്നാൽ ലോകത്തെ ഏറ്റവും വിലപിടിച്ച കുടിവെള്ളത്തിന്റെ വില ലിറ്ററിന് 65 ലക്ഷം രൂപയാണെന്ന് അറിഞ്ഞാലോ?
വളരെയേറെ പ്രത്യേകതയുള്ള ഈ കുപ്പിവെള്ളം കുടിക്കണമെങ്കില്‍ കയ്യില്‍ 65 ലക്ഷം രുപ വേണം. ബവേര്‍ലി ഹില്‍സിന്റെ ലക്ഷ്വറി കളക്ഷന്റെ ഭാഗമായ ഡയമണ്ട് എഡിഷനാണ് ഇത്രയും വില. അവിശ്യസനീയമായ വിലയുള്ള ഈ കുപ്പിവെള്ളത്തിന്റെ പ്രത്യേകതകള്‍ അനവധിയാണ്.
വൈറ്റ് ഗോള്‍ഡില്‍ നിര്‍മിച്ചിരിക്കുന്ന കുപ്പിയുടെ മൂടിയില്‍ 14 കാരറ്റുള്ള 250 ബ്ലാക്ക് ഡയമണ്ടുകള്‍കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.
പ്രത്യേകം നിര്‍മിച്ച സ്ഫടിക പാനപാത്രം വ്യത്യസ്ത രീതിയില്‍ ഡിസൈന്‍ചെയ്ത കെയ്സുകളിലാണ് വില്പനയ്ക്കെത്തുക.
സതേണ്‍ കാലിഫോര്‍ണിയയിലെ 5000 അടി ഉയരമുള്ള ബവേര്‍ലി ഹില്‍സില്‍നിന്ന് ശേഖരിച്ച സ്പ്രിങ് വാട്ടറാണ് 90H2O എന്ന പേരില്‍ രാജ്യത്തെത്തുന്നത്.
മാധുര്യമേറിയതും സാന്ദ്രത കുറഞ്ഞതും പ്രകൃതിദത്തമായി ആല്‍ക്കലൈന്‍, ഇലക്ട്രോലൈറ്റ്, മിനറല്‍സ് എന്നിവ അടങ്ങിയതുമാണ് ലോകത്ത് ഏറ്റവും വിശിഷ്ടമായ ഈ വെള്ളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക