തിരുപ്പതി: വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
തിരുപ്പതി ഏര്‍പ്പേടുമണ്ഡല്‍ സ്വദേശികളായ ശ്രീനിവാസുലു റെഡ്ഡി, ഭാര്യ ഭുജ്ജമ്മ, മക്കളായ നിധിന്, ഭവ്യ എന്നിവരാണ് മരിച്ചത്.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന നാലുപേരും ഉറങ്ങുകയായിരുന്നു. വാട്ടര്ഹീറ്ററിലെ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
ഉഗ്രസ്ഫോടനശബ്ദം കേട്ട് സമീപവാസികളും നാട്ടുകാരും ഓടിയെത്തിയെങ്കിലും നിമിഷനേരം കൊണ്ട് തീ പടര്‍ന്നുപിടിക്കുകയായിരുന്നു. പിന്നീട് അഗ്നിശമനസേനയും പൊലീസും ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക