കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്കാരന്റെ ബാഗില്‍ വിഷപ്പാമ്പ്. സുരക്ഷാപരിശോധക്കിടെ ബാഗില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഞായറാഴ്ച രാത്രി 7.30 മണിയോടെ കൊച്ചിയില്‍ നിന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അബുദാബിയിലേക്ക് പോകാനെത്തിയ സുനില്‍ കാട്ടാക്കളത്തിന്റെ(40) ബാഗിലായിരുന്നു വിഷപ്പാമ്പ് ഉണ്ടായിരുന്നത്.
ചെക്ക് ഇന്‍ കൗണ്ടറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹാന്റ് ബാഗ് പരിശോധനക്കായി തുറന്നപ്പോള്‍ പുറത്ത് ചാടിയ പാമ്പിനെ തല്ലികൊല്ലുകയായിരിന്നു. ഇയാളുടെ ബാഗിലുണ്ടായിരുന്ന കൂര്‍ക്ക പായ്ക്കറ്റില്‍ നിന്നാണ് പാമ്പ് പുറത്തു ചാടിയത്. അതേസമയം പാമ്പ് ബാഗില്‍ ഉണ്ടായിരുന്നത് അറിഞ്ഞില്ലെന്നാണ് യാത്രക്കാരന്റെ മൊഴി.
എന്നാല്‍ ഇത് സുരക്ഷാ ഉദ്യോഗസ്ഥര്‍ പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇഴ ജന്തുക്കളെ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിരോധനമുള്ളതിനാല്‍ സിഐഎസ്എഫ് അധികൃതര്‍ ഇയാളുടെ യാത്ര റദ്ദാക്കി, നെടുമ്പാശേരി പോലീസിനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക