കണ്ണൂര്‍: തോട്ടട കിഴുന്നയില്‍ റിസോര്‍ട്ടിലെ സമ്മേളനഹാള്‍ തകര്‍ന്നുവീണ് നിരവധി പോലീസുകാര്‍ക്ക് പരിക്ക്. പോലീസുകാര്‍ക്കായി സംഘടിപ്പിച്ച പഠനക്യാമ്ബിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് അറിയാന്‍ കഴിയുന്നത്. തകര്‍ന്ന കെട്ടിടത്തിന് അധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം.
കണ്ണൂര്‍ കീഴുന്നപാറയില്‍ പോലീസ് അസോസിയേഷന് സംഘടിപ്പിച്ച പഠന ക്യാമ്ബിനിടെയായിരുന്നു അപകടം. സമ്മേളന ഹാളിന്റെ മേല്‍ക്കൂര ഒന്നാകെ തകര്‍ന്നു വീഴുകയായിരുന്നു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക