മഹാരാഷ്ട്ര നന്തഡ് ജില്ലയിൽ കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു. രാമലു ബോൽബിൽവാദ് എന്ന 65 കാരനാണ് കൃഷിആവശ്യങ്ങൾക്ക് വേണ്ടിയെടുത്ത ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ആത്മഹത്യ ചെയ്തത്.
കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ബാങ്കിൽ നിന്നും ലോൺ എടുത്ത് കൃഷി ആരംഭിച്ച ഇദ്ദേഹത്തിന് കൃഷിയിൽ നിന്നും പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെന്നു മാത്രമല്ല കടക്കെണിയിൽ പെടുകയും ചെയ്തു. സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം കടം എഴുതിത്തള്ളാൻ ഓൺലൈനിൽ രജിസ്റ്റർ ചെയ്തെങ്കിലും ലോണിൽ നിന്നും ഒഴിവാക്കിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഇദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല. ഇതേതുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഇന്നലെയാണ് തുരുത്തി ഗ്രനത്തിലെത്തി ഇയാൾ സ്വന്തം കൃഷിയിടത്തിൽ ചിതയൊരുക്കി ആത്മഹത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക