ടിക്കറ്റ് എടുക്കുമ്പോൾ ചില്ലറ തരൂ എന്ന കണ്ടക്ടറുടെ ചോദ്യം ഇനി അധിക നാൾ കേൾക്കേണ്ടി വരില്ല. എടിഎം കാര്‍ഡ് ഉപയോഗിച്ച് കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് എടുക്കാവുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും ഇതിനായി ഇലക്ട്രിക്ക് ടിക്കറ്റ് മെഷീനുകള്‍ എത്തിക്കുമെന്നും ശബരിമല സര്‍വീസുകളിലാവും ഇത് ആദ്യം പരീക്ഷിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി 7000 ത്തോളം ഇലക്ട്രിക്ക് ടിക്കറ്റ് മെഷീനുകൾ എത്തിക്കും. ക്രെഡിറ്റ് കാര്‍ഡും, നാഷണല്‍ മൊബിലിറ്റി കാര്‍ഡുകളും പുതിയ ടിക്കറ്റ് മെഷീനില്‍ ഉപയോഗിക്കാം.
പണം മുന്‍കൂര്‍ അടച്ച് സ്മാര്‍ട്ട് സീസണ് കാര്‍ഡുകള്‍ വാങ്ങാനും പുതിയ സംവിധാനം വഴി കഴിയും. സിം കാര്‍ഡ് വഴിയാണ് മെഷീന്റെ നെറ്റ് കണക്ഷന്. നിലവിലുള്ള ടിക്കറ്റ് മെഷീനേക്കാള്‍ വലുപ്പക്കുറവും ബാറ്ററി ബാക്കപ്പുമുള്ള മെഷീനാണ് പുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക