ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് പാസ്സ് ഏർപ്പെടുത്തിയ സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചു. അക്രമങ്ങൾക്കെതിരായ മുൻകരുതലായി ഈ തീരുമാനത്തെ നിരീക്ഷിച്ച കോടതി പാസിനെതിരായ ഹര്‍ജി പിന്‍വലിച്ചു.
തീരുമാനം യുക്തിസഹമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന് ബഞ്ച് വിലയിരുത്തി. സര്‍ക്കാര്‍ തീരുമാനം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണെന്ന് നിരീക്ഷിച്ച കോടതി ഇത് ക്രമസമാധാന പാലനത്തിന്റെ ഭാഗമാണെന്നും വിലയിരുത്തി. മൗലികാവകാശത്തില്‍ യുക്തിസഹമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക