പത്തനംതിട്ട: ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവായ കെ.പി ശശികലയെ ഇന്ന് തിരുവല്ല കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് ചെയ്ത ശശികലയെ റാന്നി പോലീസ് സ്റ്റേഷനിലേക്കായിരുന്നു കൊണ്ട് പോയത്. പോലീസ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കാമെന്ന പോലീസ് നിലപാട് ശശികല അംഗീകരിച്ചില്ല. തന്നെ തിരികെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനില്‍ ഉപവാസം അനിഷ്ടിക്കുകയാണ് ശശികല.
അറസ്റ്റിനെതിരെ ഇപ്പോഴും പോലീസ് സ്റ്റേഷന് പുറത്ത് പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുകയാണ്. തന്നെ സന്നിധാനത്ത് തിരികെ വിടുക അല്ലെങ്കില്‍ കോടതിയില്‍ ഹാജരാക്കണം എന്നാണ് ശശികലയുടെ ആവശ്യം. ശശികലയെ കരുതല്‍ തടങ്കലില്‍ എടുത്തതാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ശശികലയെ അല്പസമയത്തിനകം തിരുവല്ല കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക