മി റ്റൂ ഇന്ന് പലർക്കും ഒരു ഫാഷനാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ മോഹൻലാലിന് ട്വിറ്ററിലൂടെ മറുപടിയുമായി നടി രേവതി രംഗത്ത്. മോഹൻലാലിന്റെ പേരെടുത്ത് പറയാതെയാണ് രേവതിയുടെ ട്വീറ്റ്.
രേവതിയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം
https://twitter.com/RevathyAsha/status/1065219550487048194
“മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന് പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന് പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത്കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചില് എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.”
മീ ടൂ ഒരു മൂവ്മെന്റായി കാണേണ്ട ആവശ്യമില്ലെന്നും, മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നുമാണ് മോഹന്‍ലാല്‍ ഗള്‍ഫ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതിന്റെ സമയം തീര്‍ന്ന് മങ്ങിത്തുടങ്ങിയെന്നും അത്രയ്ക്കുള്ള ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു. താന്‍ അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും, അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. പുരുഷന്മാര്ക്കും ഒരു മീ ടൂ ആകാമെന്ന് ചിരിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചുലച്ച മി ടൂ വിവാദത്തിൽ അമ്മ പ്രസിഡന്റ് മോഹൻലാൽ നടത്തിയ തണുപ്പൻ പ്രതീകരണം ഇതിനകം തന്നെ വിമർശനത്തിനിരയായി തീർന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക