ജലവിഭവ വകുപ്പ് മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചുമതലയേല്‍ക്കും. വൈകിട്ട് അഞ്ചുമണിക്ക് രാജ്ഭവനിലാണ് കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. മാത്യു ടി തോമസിന്റെ വകുപ്പുകള്‍ തന്നെയാകും കൃഷ്ണന്‍കുട്ടിക്ക് ലഭിക്കുക. മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.
കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കും. ശബരിമല വിഷയത്തിലടക്കം സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയാകാന്‍ അവസരം കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക