ഗോവയിൽ നടന്ന 49 മത് ഇന്ത്യൻ അന്തരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇക്കുറി മലയാളത്തിന് രണ്ട് പുരസ്കാരങ്ങള്‍. ഈ. ഇ.മ.യൗ ന്റെ സംവിധാനത്തിന് ലിജോ ജോസ് പല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള രജതമയൂരം ലഭിച്ചു.
അതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പൻ വിനോദിനാണ് നടനുള്ള പുരസ്കാരം. 15 ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം.
മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരം ഉക്രൈന് ചിത്രമായ ഡോണ്‍ ബാസിനാണ്. സെര്‍ജി ലോസ് നിറ്റ്സ് ആണ് ഈ സിനിമയുടെ സംവിധായകന്. 40 ലക്ഷം രൂപയാണ് പുരസ്കാരത്തുക.
ലാറിസ യിലെ അഭിനയത്തിന് അനസ്താസൃ പുറ്റ്സോവിറ്റയാണ് മികച്ച നടി. പതിനഞ്ച് സിനിമകള്‍ മാറ്റുരച്ച മത്സര വിഭാഗത്തില്‍ നിന്നാണ് പുരസ്കാര നിര്‍ണ്ണയം. ഒമ്പത് ദിവസങ്ങളിലായി നടന്ന ചലച്ചിത്രമേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 212 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക