കാണാതായ പോലീസ് ഉദ്യോഗസ്ഥന്മാരുടെ മക്കളെ രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഐആര്‍ ബറ്റാലിയന് എഎസ്ഐ എറണാകുളം മഴുവന്നൂര്‍ കുന്നത്തുനാട് കളരിക്കല്‍ വീട്ടില്‍ അഗുലിന്റെയും പ്രീതയുടെയും മകന് അജു കൃഷ്ണ (7), അക്കാദമിയിലെ സിവില്‍ പോലീസ് ഓഫിസര്‍ മലപ്പുറം അരീക്കോട് പുവത്തുങ്കല്‍ ഉജ്ജയനിയില്‍ നീനയുടെയും അരുണിന്റെയും ഏക മകന് അഭിമന്യു (9) എന്നിവരാണു മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികള്‍ ക്യാംപസില്‍ കളിക്കാനിറങ്ങിയതായിരുന്നു . എന്നാല്‍ സന്ധ്യ കഴിഞ്ഞിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് പോലീസുകാര്‍ നടത്തിയ തിരച്ചിലില്‍ ആണ് കാടു പിടിച്ചു കിടക്കുന്ന കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക