ശബരിമലയില്‍ അന്നദാനം നടത്തുവാൻ അയ്യപ്പ സേവാ സമാജത്തിന് അനുമതി ലഭിച്ചതായി സൂചന. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡുമായി കരാറിൽ ഏർപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സംഘപരിവാര്‍ അനുകൂല സംഘടനയായ അയ്യപ്പ സേവാ സമാജത്തിനാണ് പമ്പയിലും നിലയ്ക്കലും നല്കുന്ന അന്നദാനത്തിന്റെ ചുമതല ഏല്‍പ്പിക്കുക. കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. അതേസമയം, അന്നദാനത്തിന് ഒരു സംഘടനയ്ക്കും കരാര്‍ നല്‍കിയിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക