തെരുവ് നായയെ ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ഥി മരിച്ചു.തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറിസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അഷിന്‍രാജ് (15) ആണ് മരിച്ചത്. മൂര്യാട് റേഷന്‍ പീടികക്ക് സമീപം കുറ്റിക്കാട് വീട്ടില്‍ പി.കെ. ശൈലരാജ് – സുജാത ദമ്പതികളുടെ മകനാണ്.
ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം.വീടിന് സമീപത്ത് വെച്ച് തെരുവ് നായ പിറകില്‍ ഓടിയതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ ടിപ്പര്‍ ലോറി ഇടിക്കുകയായിരു.ആശുപത്രിയിലേക്കുള്ള വഴി മധ്യയായിരുന്നു മരിച്ചത്. ഇടിച്ചിട്ട് നിര്‍ത്താത പോയ ടിപ്പര്‍ ലോറി നാട്ടുകാര്‍ പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക